മസ്കത്ത്: വിപുലീകരണങ്ങൾ പൂർത്തിയാക്കി മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖൂദ് പ്രദേശത്തെ യൂനിവേഴ്സിറ്റി സ്ട്രീറ്റ് യാത്രക്കായി തുറന്നു നല്കി.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് റോയൽ ഒമാൻ പൊലീസുമായി (ആർ.ഒ.പി) സഹകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
വിപുലീകരിച്ച യൂനിവേഴ്സിറ്റി സ്ട്രീറ്റ് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി പാലവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. ഗതാഗതം സുഗമമാക്കുകയും പ്രദേശത്തേക്ക് കൂടുതൽ പ്രവേശനം നൽകുകയും ചെയ്യുന്നു.
നിർമാണ കാലയളവിൽ സഹകരിച്ച പൊതുജനങ്ങൾക്ക് മുനിസിപ്പാലിറ്റി നന്ദി അറിയിക്കുകയും ചെയ്തു. അല്‍ ഖൂദ് പാലം മുതല്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി വരെയുള്ള റോഡില്‍ കഴിഞ്ഞ മാസങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.