വികസന പദ്ധതികൾ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി വിലയിരുത്തുന്നു
മസ്കത്ത്: വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി. ഖുറിയാത്ത് വിലായത്തിലെ ബ്ലാക്ക് മൗണ്ടനിൽ ഫീൽഡ് സന്ദർശനം നടത്തി. അമീറാത്ത് വിലായത്തിൽ നടന്നുകൊണ്ടിരിക്കുന്ന സേവന, വികസന പദ്ധതികൾ അവലോകനം ചെയ്തു. സേവന കാര്യക്ഷമതയും അടിസ്ഥാന സൗകര്യ വികസനവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുനിസിപ്പൽ പദ്ധതികളുടെ പുരോഗതി ചെയർമാൻ പരിശോധിച്ചു. സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളുടെ അവലോകനവും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.