മസ്കത്ത്: തെരുവ് അടയാളങ്ങളും കെട്ടിട നമ്പറുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. തെരുവ് അടയാളങ്ങളും കെട്ടിട നമ്പറുകളും കളിപ്പാട്ടങ്ങളല്ലെന്നും അവ സംരക്ഷിക്കേണ്ടതണെന്നും അധികൃതർ അറിയിച്ചു.
തെരുവുകളുടെ പേരുകളും കെട്ടിട നമ്പറുകളും നീക്കം ചെയ്യുകയോ വികൃതമാക്കുകയോ ചെയ്യുന്നത് താമസക്കാരെയും സന്ദർശകരെയും ആശയക്കുഴപ്പത്തിലാക്കും. ആംബുലൻസുകളുടെയും ഫയർ ട്രക്കുകളുടെയും വരവ് തടസ്സപ്പെടുത്തും. ഈ അടയാളങ്ങൾ വെറുതെ സ്ഥാപിച്ചതല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതം ക്രമീകരിക്കാനാണ്. അതിനാൽ അവ സംരക്ഷിക്കണം.
അവയിൽ കൃത്രിമം കാണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.