അഷറഫ് നാദാപുരം (പ്രസി),അബൂബക്കർ ഹാജി (ജനറൽ
സെക്രട്ടറി), റസാഖ് പേരാമ്പ്ര (ട്രഷറർ)
മസ്കത്ത്: മസ്കത്ത് കോഴിക്കോട് ജില്ല കെ.എം.സി.സി കൗൺസിൽ മീറ്റ് മൊബേല സെവൻ ഡേയ്സ് ഹോട്ടലിൽ നടന്നു. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം സി.കെ.വി യൂസഫ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ തങ്ങൾ അധ്യക്ഷതവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം.സി. വടകര, മസ്കത്ത് കെ.എം.സി.സി ട്രഷറർ പി.ടി.കെ ഷമീർ, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി.ജാഫർ, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എം.ടി. അബ്ദുൽസലാം എന്നിവർ സംസാരിച്ചു. അബൂബക്കർ ഫലാഹി പ്രാർഥനക്ക് നേതൃത്വം നൽകി. അഷ്റഫ് പൊയിക്കര സ്വാഗതവും റസാക്ക് മുകച്ചേരി നന്ദിയും പറഞ്ഞു
ഭാരവാഹികൾ: അഷറഫ് നാദാപുരം (പ്രസി),അബൂബക്കർ ഹാജി (ജനറൽ സെക്രട്ടറി), റസാഖ് പേരാമ്പ്ര (ട്രഷറർ),അഷറഫ് പൊയിക്കര, ഖാലിദ് കുന്നുമ്മൽ, നയീം വാണിമേൽ, മുജീബ് മുക്കം, സി.കെ.വി റാഫി, ഫിറോസ് ( വൈ.പ്രസി), എം.കെ. അഹമ്മദ്, ടി.പി.മജീദ്, റംഷാദ് താമരശ്ശേരി, റിയാസ് മത്ര, എസ്.വി.അറഫാത്ത് , ഷാഫി ബേപ്പൂർ (സെക്ര), ഫിർദൗസ് നെടുന്തോൾ (സി.എച്ച് സെന്റർ മസ്കത്ത് കോഴിക്കോട് ചാപ്റ്റർ ചെയ), അബ്ദുൽ കരീം പേരാമ്പ്ര (കൺ). തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് റിട്ടേണിങ് ഓഫീസർമാരായ ഹുസൈൻ വയനാട്, ഉസ്മാൻ പന്തല്ലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.