തൊഴിൽ നിയമലംഘനം; മസ്കത്തിൽ 40 പേർ അറസ്റ്റിൽ

മസ്‌കത്ത്: തൊഴിൽ നിയമങ്ങളും വിദേശ താമസനിയമങ്ങളും ലംഘിച്ചതിനൊപ്പം പൊതുമര്യാദ ലംഘിക്കുകയും ലഹരിവസ്തുക്കൾ, നിരോധിത സാധനങ്ങൾ, കള്ളനോട്ട് എന്നിവ കൈവശം വെക്കുകയും ചെയ്തതുതുൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി 40 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പൊലീസ് ടാസ്‌ക് കമാൻഡുമായി സഹകരിച്ച് നടത്തിയ നടപടിയിൽ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യക്കാരാണ് പിടിയിലായത്. പ്രതികൾക്കെതിരായ നിയമനടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Muscat: 40 Arrested for Labor Law Violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.