മുസന്ന: ആദ്യ ലോക സെയിലിങ് ഇൻക്ലൂഷൻ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മുതൽ മുസന്ന സെയിലിങ് സ്കൂളിൽ ആരംഭിക്കും. 33 രാജ്യങ്ങളിൽ നിന്ന് 150 ലധികം താരങ്ങളും പരിശീലകരും പങ്കെടുക്കും. ഒമാനിൽ നിന്ന് ഒമാൻ പാരാലിമ്പിക് അസോസിയേഷന്റെ സെയ്ൽ ഫ്രീ പ്രോഗ്രാമിലെ ആറുപേർ പങ്കെടുക്കും.
ആർ.എസ് വെഞ്ചർ വിഭാഗത്തിൽ മൂന്ന് ഒമാനി ടീമുകളും ഹാൻസാ 303 വൺ-പേഴ്സൺ ഇൻക്ലൂസീവ് വിഭാഗത്തിൽ മൂന്ന് താരങ്ങളും മത്സരിക്കും.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം യു.എന്നിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അംഗപരിമിത ദിനമായ ഡിസംബർ മൂന്നിന് നടക്കും. ഒമാൻ ടൂറിസം-കായിക മന്ത്രാലയങ്ങളുടെയും തെക്കൻ ബാത്തിന ഗവർണറേറ്റിന്റെയും പിന്തുണയോടെയാണ് ചാമ്പ്യൻഷിപ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.