മസ്കത്ത് പ്രീമിയർ ലീഗ് സീസൺ നാലിൽ വിജയികളായ ലയൺസ് ഇലവൻ
മസ്കത്ത്: മസ്കത്ത് പ്രീമിയർ ലീഗ് സീസൺ നാലിന് ആവേശകരമായ സമാപനം. വാദി കബീറിലെ ഗോൾഡൻ ഒയാസിസിൽ സംഘടിപ്പിച്ച ട്രോഫി വിതരണച്ചടങ്ങിൽ സീസണിലെ മികച്ച താരങ്ങളെയും വിജയികളെയും ആദരിച്ചു.
റെബൽസ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ത്രീസീസിനെ 32 റൺസിന് പരാജയപ്പെടുത്തി ലയൺസ് ഇലവൻ ചാമ്പ്യന്മാരായി. മനോഹർ സിങ് (58), അർജുൻ വിജയകുമാർ (53), ലിഥൻ എച്ച്.ഡി (43) എന്നിവരുടെ മികച്ച ഇന്നിങ്സുകളുടെ ബലത്തിൽ ലയൺസ് 16 ഓവറിൽ 215 റൺസ് നേടി. സാഹിദ് (48), മുഹമ്മദ് ഖാൻ (42) എന്നിവരുടെ ബലത്തിൽ ത്രീസീസ് 183 റൺസ് എടുത്തു.
ലയൺസിനായി ലിഥൻ എച്ച്.ഡി നാലും ശരവണകുമാർ മൂന്നും വിക്കറ്റെടുത്തു. മാൻ ഓഫ് ദ സീരീസ്: ലിഥൻ (ലയൺസ്), ബെസ്റ്റ് ബൗളർ: ഇസ്തിയാഖ് അഹമ്മദ് (ഫൈറ്റേഴ്സ്), ബെസ്റ്റ് ബാറ്റ്സ്മാൻ: മുനാഫ് റഫീഖ് (യുനൈറ്റഡ്) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.