മൊബൈൽ കഫേകൾക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുന്നു

മസ്കത്ത്: മൊബൈൽ കഫേ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് റീജനൽ മുനിസിപ്പാലിറ്റീസ് വാട്ടർ റിസോഴ്സസ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. അനുമതിയുള്ള ഭക്ഷ്യവിഭവങ്ങൾ പാകംചെയ്യാൻ ഇലക്ട്രോണിക് സ്​റ്റൗകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിയമത്തിലുണ്ട്. അനുമതി ലഭിച്ചിട്ടില്ലാത്ത ഭക്ഷ്യ വിഭവങ്ങൾ വിൽക്കുന്നതിന് സിവിൽ ഡിഫൻസ് ആംബുലൻസ് പൊതുഅതോറിറ്റിയുടെ സമ്മതം വാങ്ങിയിരിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു. നേര​േത്ത പാകംചെയ്ത​ുവെച്ച സ്നാക്സുകൾ മാത്രമാണ് മൊബൈൽ കഫേകൾവഴി വിൽക്കാൻ അനുവാദമുള്ളത്.അംഗീകാരമുള്ള ഭക്ഷ്യസ്​റ്റോറുകളിൽനിന്നുള്ള സാൻഡ്​വിച്ചുകളും ചൂടുള്ള പാനീയങ്ങളും േനര​േത്ത പാക്ക് ചെയ്തുവെച്ച പാനീയങ്ങളും ശീതളപാനീയങ്ങളും മിനറൽ വാട്ടറുകളും ഫ്രഷ് ജ്യൂസുകളും െഎസ്ക്രീമുകളും വിൽപന നടത്താം.


ഇതല്ലാത്ത മറ്റ​ു ഭക്ഷ്യവിഭവങ്ങൾ മുനിസിപ്പാലിറ്റി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധികൃതരിൽനിന്ന് അംഗീകാരംനേടിയ ശേഷം മാത്രമേ വിൽപന നടത്താൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.കാറ്ററിങ് കമ്പനികളിൽ പാകംചെയ്ത ഭക്ഷണങ്ങളോ പൊതു കിച്ചണുകളിൽ ഒരുക്കിയ ഭക്ഷണങ്ങളോ വിൽപന നടത്തണമെങ്കിൽ ബന്ധപ്പെട്ടവരുടെ അംഗീകാരം നേടണം. മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കഫേ നടത്താൻ പാടില്ലെന്നും ചട്ടത്തിലുണ്ട്. നിയമം ലംഘിക്കുന്നവരിൽനിന്ന് 50 റിയാൽ പിഴ ഇൗടാക്കാനും ഉത്തരവിൽ നിർദേശമുണ്ട്. ഒരു മുനിസിപ്പൽ അതിർത്തിയിൽനിന്ന് മറ്റൊരു മുനിസിപ്പൽ അതിർത്തിയിലേക്ക് മാറുകയാണെങ്കിലും അംഗീകാരം ആവശ്യമാണ്. രണ്ട് മൊബൈൽ കഫേകൾ തമ്മിലെ അകല വ്യത്യാസം ചുരുങ്ങിയത് 200 മീറ്റർ എങ്കിലുമുണ്ടായിരിക്കണം. സ്വകാര്യസ്ഥലത്തിനും പൊതു സ്ഥലത്തിനും ഇൗ നിയമം ബാധകമാണ്. പ്രാദേശിക ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും മൊബൈൽ കഫേ നടത്തുന്നവരും മുനിസിപ്പാലിറ്റിയിൽനിന്ന് അംഗീകാരം നേടണം.

Tags:    
News Summary - mobile cafe-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.