?????? ????

മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ: സമ്പാദ്യകുടുക്ക കൈമാറി സഹോദരങ്ങൾ

മസ്​കത്ത്: നാടണയാൻ വഴിയില്ലാതെ ഗൾഫ്​ നാടുകളിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക്​ തുണയാകാൻ  ‘ഗൾഫ്​  മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ പദ്ധതിയിലേക്ക്​ തങ്ങളുടെ സമ്പാദ്യ കുടുക്ക കൈമാറി ​സഹോദരങ്ങൾ. വാദി കബീർ ഇന്ത്യൻ സ്​കൂളിലെ ആറാം ക്ലാസ്​ വിദ്യാർഥി ഷയാനും മൂന്നാം ക്ലാസ്​ വിദ്യാർഥി ഷാസിലുമാണ്​ സഹജീവി സ്​നേഹത്തിന്​ മാതൃകയായത്​. ഹലാ ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടറും കണ്ണൂർ ചെങ്ങളായി സ്വദേശിയുമായ ഷിഹാബ്​ കാഉസ​​​െൻറയും അനീസയുടെയും മക്കളാണ്​ ഇവർ. 

തങ്ങളുടെ കൊച്ചു സമ്പാദ്യം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്​ നൽകുന്ന കാര്യം ഇവർ തന്നെയാണ്​ വീട്ടിൽ പറഞ്ഞത്​. തുടർന്ന്​ പിതാവ്​ ഷിഹാബ്​ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷനെ കുറിച്ച്​ പറഞ്ഞപ്പോൾ സന്തോഷത്തോടെ ഇരുവരും തുക കൈമാറാൻ സമ്മതമറിയിക്കുകയായിരുന്നു. ഏറ്റവും അർഹതയുള്ള രണ്ട്​ പ്രവാസികൾക്ക്​  ഇൗ കൊച്ചുമിടുക്കരുടെ കുഞ്ഞു സമ്പാദ്യം തുണയാകും. നേരത്തെയും മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷനിലേക്ക്​ വിദ്യാർഥികൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ കൈമാറിയിരുന്നു. 

കോവിഡി​​​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക വിമാനങ്ങളിലെ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെടുന്നവർക്കാണ്​ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ വഴി വിമാനടിക്കറ്റുകൾ നൽകുന്നത്​. പദ്ധതിക്ക്​ ഒമാനിലും മറ്റ്​ ജി.സി.സി രാഷ്​ട്രങ്ങളിലും സുമനസുകളുടെ വലിയ തോതിലുള്ള പിന്തുണയാണ്​ ലഭിച്ചത്​. ഇതുവരെ മസ്​കത്തിൽ നിന്നും സലാലയിൽ നിന്നും നാട്ടിലേക്ക്​ മടങ്ങിയ ഏറ്റവും അർഹതയുള്ള 18 പേർക്കാണ്​ പദ്ധതി പ്രകാരം ഇതുവരെ ടിക്കറ്റുകൾ നൽകിയത്​.

Tags:    
News Summary - Mission Wings of Compassion Shayan and Shasil -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.