ദോഫാർ ഗവർണറേറ്റിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ബോധവത്കരണം നടത്തുന്ന തൊഴിൽ മന്ത്രാലയം അധികൃതർ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം. ഇതിന്റെ ഭാഗമായി 59 ബോധവത്കരണ സന്ദർശനങ്ങൾ നടത്തി.
മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തൊഴിൽ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ലേബർ ആണ് സന്ദർശനങ്ങൾ നടത്തിയത്. ഈ വർഷം തുടക്കം മുതൽ മേയ് അവസാനം വരെയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സന്ദർശനങ്ങൾ നടത്തിയത്.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 167 ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു ഈ സന്ദർശനം. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ, അതിന്റെ നടപ്പാക്കൽ ചട്ടങ്ങൾ, തീരുമാനങ്ങൾ, ജോലിസ്ഥലത്ത് ഈ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് തൊഴിലാളികൾക്ക് വിശദീകരിച്ചു.
സ്വകാര്യമേഖല സ്ഥാപനങ്ങളുമായുള്ള അനുഭവങ്ങളുടെ കൈമാറ്റം, മന്ത്രാലയവും ബിസിനസുകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തൽ, തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കൽ എന്നിവയും സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.