മസ്ക്കത്ത്: മാനസിക സമ്പത്ത് എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ഒമാനിലെ 29 സെക്ടർ കേന്ദ്രങ്ങളിൽ മൈന്റ് യുവർ മൈന്റ് സംഗമങ്ങൾ നടക്കും. മേയ് ഒന്നു മുതൽ പതിനഞ്ച് കൂടിയ ദിവസങ്ങളിലാണ് വിവിധ ഏരിയകളിൽ പരിപാടികൾ നടക്കുന്നത്.
സമൂഹത്തിൽ പൊതുവായും പ്രവാസികൾക്കിടയിൽ വിശേഷിച്ചും വർധിച്ചുവരുന്ന മാനസിക പ്രയാസങ്ങൾക്കുള്ള പരിഹാരങ്ങൾ ആയിരിക്കും മൈൻഡ് യുവർ മൈൻഡ് പ്രോഗ്രാമുകൾ. സെക്ടർ സംഗമങ്ങളുടെ മുന്നോടിയായി ഹാർമണി മീറ്റ്, സെൻ ആൻഡ് സെസ്റ്റ്, ഹാപ്പിനസ് വാൾ, മോറൽ ടാക്ക് , ലേഡീസ് ടുഗദറിങ്, സ്റ്റുഡന്റ്സ് സർകിൾ, പ്രഫഷണൽ മീറ്റ് തുടങ്ങി വിവിധ സംഗമങ്ങൾ നടക്കും. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കുടുംബങ്ങൾ, പ്രൊഫഷനൽസ് ലേബേഴ്സ്, പൊതുസമൂഹം, തുടങ്ങി എല്ലാ തലങ്ങളിലും ഉള്ള മനുഷ്യരെ സ്പർശിച്ചുകൊണ്ടാണ് ക്യാമ്പയിൻ പൂർത്തിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.