ഒമാനി റിയാൽ മൂല്യം സർവകാല റെക്കോഡിൽ -237.20

മസ്കത്ത്: ഇന്ത്യൻ രൂപക്കെതിരെ ഒമാനി റിയാലിന്റെ മൂല്യം സർവകാല റെക്കോഡിൽ. ബുധനാഴ്ചത്തെ നിരക്കനുസരിച്ച് ഒരു ഒമാനി റിയാലിന് 237.20 ഇന്ത്യൻ രൂപയാണ് വിനിമയ നിരക്ക്. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഇതോടെ കോളടിച്ചു. രൂപക്കെതിരെ ഒമാനി റിയാലിന് സമാനമായി യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ കറൻസികളുടെയും നിരക്കുയർന്നു.

ബുധനാഴ്ച ഫോറക്സ് വിപണി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ രൂപ ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനു 91.74 എന്ന നിരക്കിലേക്ക് വരെ താഴ്ന്നിരുന്നു. രൂപക്ക് കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട വിപണിയിൽ അവസാനം ഡോളറിനെതിരെ 91.70 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. ഒമാനിലെ എക്സ്ചേഞ്ചുകൾ ഒരു ഒമാനി റിയാലിന് ഏകദേശം 237.20 ഇന്ത്യൻ രൂപ എന്ന നിരക്കാണ് നൽകുന്നത്. 2025ൽ ഇന്ത്യൻ രൂപ അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. ഈ വർഷം ഇതുവരെ രണ്ട് ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി.

Tags:    
News Summary - Omani rial value hits all-time record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.