മസ്കത്ത്: സ്വിസ്റ്റർലൻഡിലെ ബാസലിൽ വെള്ളിയാഴ്ച നടക്കുന്ന ടാറ്റൂ ബേസൽ 2023 മിലിറ്ററി മ്യൂസിക് ഷോയിൽ ഒമാൻ പങ്കെടുക്കും. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് റോയൽ കോർട്ട് അഫയേഴ്സിന്റെ റോയൽ കാവൽറിയും ഒമാനി റോയൽ ഗാർഡുമാണ് സംബന്ധിക്കുക.
വിവിധ സംഗീത പരിപാടികളും പ്രകടനങ്ങളും അവതരിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഒരു കൂട്ടം സൈനിക ബാൻഡുകൾക്കൊപ്പം സംഘാടക സമിതി നൽകിയ ക്ഷണത്തിന്റെ ഭാഗമായാണ് ഒമാന്റെ പങ്കാളിത്തം. ഒമാനി സംഗീത പാരമ്പര്യത്തിന്റെയും പരമ്പരാഗത കുതിരകലകളുടെയും പ്രകടനം പരിപാടിയിൽ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.