മസ്കത്ത്: സ്വിസ്റ്റർലൻഡിലെ ബാസലിൽ നടക്കുന്ന അന്താരാഷ്ട്ര സൈനിക സംഗീതഷോയായ ടാറ്റൂ ബേസൽ 2023ൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് റോയൽ കോർട്ട് അഫയേഴ്സിന്റെ റോയൽ കാവൽറിയും ഒമാനി റോയൽ ഗാർഡുമാണ് സംബന്ധിച്ചത്. മ്യൂസിക് ഷോ 22 വരെ തുടരും.
ലോകമെമ്പാടുമുള്ള ഒരു കൂട്ടം സൈനിക ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ വീക്ഷിക്കുന്നതിനായി നിരവധി സംഗീത പ്രേമികളാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. ഒമാനും സ്വിറ്റ്സർലൻഡും തമ്മിലുള്ള ബന്ധം ക്രിയാത്മകമായ സഹകരണം, ബഹുമാനം, പൊതു താൽപര്യങ്ങളുടെ കൈമാറ്റം, സമാധാന സേവനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സ്വിറ്റ്സർലൻഡിലെ ഒമാൻ അംബാസഡർ മഹമൂദ് ബിൻ ഹമദ് അൽ ഹസാനി പറഞ്ഞു.
50 വർഷം തികയുന്ന രണ്ടു സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഒമാനെയും അതിന്റെ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടാറ്റൂ ബേസൽ ഷോയിൽ റോയൽ കാവൽറിയും ഒമാൻ റോയൽ ഗാർഡും പങ്കെടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.