മസ്കത്ത്: ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമം അവസാനിച്ചു. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകിയിരുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിലായിരുന്നു വിശ്രമം. നിയമം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഉച്ചസമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ചാണ് മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചിരുന്നത്. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സും നിരീക്ഷിച്ചിരുന്നു. ഉച്ചവിശ്രമ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകളും നടത്തിയിരുന്നു.എന്നാൽ, രാജ്യത്ത് ഇപ്പോഴും ചൂട് തുടരുന്നതിനാൽ ഉച്ചവിശ്രമവേള തുടരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇളവ് തുടരുകയും ഉച്ച വിശ്രമം തുടര്‍ന്നും അനുവദിക്കുകയും ചെയ്യുന്ന ചില കമ്പനികളുണ്ട്. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.