സലാല: രുചി ഭേദങ്ങളാൽ നിറഞ്ഞ് തലശ്ശേരി ഭക്ഷ്യേമള. ഭക്ഷണപ്രിയർക്കായി പുലിവാരൽ മുതൽ ചട്ടിപ്പത്തൽ വരെ അമ്പത്തിനാലോളം തലശ്ശേരി അപ്പത്തരങ്ങളാണ് സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ നടന്ന പരിപാടിയിലെ സ്റ്റാളുകളിൽ ഒരുക്കിയത്. സന്ദർശകർ ഒഴുകിയെത്തിയപ്പോൾ അധികസമയം പിന്നിടുംമുേമ്പ ഇതെല്ലാം കാലിയാവുകയും ചെയ്തു. തലശ്ശേരി അസോസിയേഷൻ ഒരുക്കിയ മേള മൻപ്രീത് സിങ് ഉദ്ഘാട്നം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ പി.വി. ഹംസ, ഷബീർ കെ, ഫെബിന ഷബീർ, അബ്ദുൽ ഗഫൂർ, എസ്.എ. അസീം തുടങ്ങിയവർ നേതൃത്വം നൽകി. സലാല മലയാളികൾ തലശ്ശേരി വിഭവങ്ങൾ ആസ്വദിക്കാൻ കൂട്ടമാെയത്തി.
ചെറിയ വിലയിൽ നിറയെ രുചിയേറിയ ഭക്ഷണങ്ങൾ ആസ്വദിക്കാനായതിെൻറ സന്തോഷത്തിലായിരുന്നു പലരും. കഴിഞ്ഞ 30 വർഷത്തോളമായി ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന തലശ്ശേരി അസോസിയേഷൻ ചാരിറ്റി ഉദ്ദേശ്യാർഥമാണ് മേള ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.