ഗാല ഹോളിസ്പിരിറ്റ് കത്തോലിക്ക ദേവാലയ പാരിഷ് ഹാളിൽ നടന്ന രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഗാല ഹോളിസ്പിരിറ്റ് കത്തോലിക്ക ദേവാലയ പാരിഷ് ഹാളിൽ മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കമ്യൂണിറ്റികളിൽ ഉള്ള 155 പേർ പങ്കെടുത്തു. 94 പേർ രക്തം ദാനം ചെയ്തു. ‘ജൂബിലി 2025ന്റെ ഭാഗമായിരുന്നു ക്യാമ്പ്. ആരോഗ്യ മന്ത്രാലയത്തിലെ രക്തദാന ടീം ഡോക്ടർ മരിയാൻ, ഡോക്ടർ തുറാങ്ക് അംഗങ്ങളോടൊപ്പം ഡോ. ദിവ്യ ജെരാൾഡും, തോമസ് ജോർജ് ടീം എന്നിവരും പങ്കെടുത്തവരുടെ ഷുഗർ, പ്രഷർ, കൊളെസ്ട്രോൾ, ബി. എം.എ സൗജന്യമായി പരിശോധിക്കുകയും ചെയ്തു.
ഈ പങ്കുവക്കൽ അപരനോടും സമൂഹത്തോടും ഉള്ള തന്റെ സ്നേഹവും കരുതലും കാരുണ്യവും ഉയർത്തി പിടിക്കുന്നതാണെന്ന് ഗാല ഹോളി സ്പിരിറ്റ് കത്തോലിക്കാ ചർച്ച് വികാരി ഫാദർ ജോർജ് വടുകുട്ട് പറഞ്ഞു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എന്നും എല്ലാം മൂന്നു മാസം കൂടുന്തോറും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
ബ്ലഡ് ബാങ്കിൽ നിന്ന് വന്ന ഉദ്യോഗസ്ഥർക്കും ടാക്ക ക്ലിനിക്ക് അംഗങ്ങൾക്കും നന്ദി പറയുകയും ചെയ്തു. ജൂബിലി 2025ന്റെ കമ്മിറ്റി അംഗങ്ങൾ ആയ കിങ്സ്ലി എമെ, ഓഫീലിയ ലാസർസ്,അരുൾ ജയകുമാർ, മവിമാനി കപരുമ്പണ്ട, ഗോഡ് വിൻ ജോസഫ്, ബിജു വർക്കി, ജേക്കബ് ഡേവിഡ്, ജിബി കുര്യൻ, ജിജി ആന്റണി, ചർച്ച് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.