മസ്കത്ത്: തുടർഭരണത്തിന്റെ ഹുങ്കിൽ കേരളം ഭരിക്കുന്ന പിണറായി സർക്കാറിന്റെ ദുർഭരണത്തിനെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ ഒരുങ്ങിയിരിക്കുകയാണെന്നും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആ മാറ്റത്തിന്റെ തുടക്കമാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. മസ്കത്ത് അൽഖുവൈർ കെ.എം.സി.സി സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പി.ടി.കെ. ഷമീർ, ഷമീർ പാറയിൽ, ഷാജഹാൻ പഴയങ്ങാടി, അബ്ദുൽ വാഹിദ്, ഷാനവാസ് മൂവാറ്റുപുഴ, അൽ ഖുവൈർ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ വാഹിദ് മാള കെ.എം.സി.സി അൽ ഖുവൈർ ഏരിയ ഭാരവാഹികളായ ശിഹാബ് മേപ്പയ്യൂർ, ഉമർ വാഫി, ഹാഷിം പാറാട്, നിഷാദ് മല്ലപ്പള്ളി, ഹാഷിം വയനാട്, ശറഫുദ്ദീൻ, പ്രവർത്തക സമിതി അംഗങ്ങളും നിരവധി പ്രവർത്തകരും പങ്കെടുത്തു.കെ.എം.സി.സി അൽ ഖുവൈർ ഏരിയ ആക്ടിങ് ജനറൽ സെക്രട്ടറി എൻ. മുഹമ്മദ് റിയാസ് തൃക്കരിപ്പൂർ സ്വാഗതവും പാർട്ടി വിങ് ചെയർമാൻ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.