മസ്കത്ത്: സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ തിങ്കളാഴ്ച മുതൽ മാസ്ക് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകരും ജീവനക്കാരും മാസ്ക് ധരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹോസ്പിറ്റൽ അധികൃതർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ് രോഗവ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. കോവിഡ് ബാധിതരെ പർപ്പിൾ വാർഡുകളിലായിരിക്കും പ്രവേശിപ്പിക്കുക. മുൻകരുതൽ നടപടികളുടെ ഭാഗമായി ജീവനക്കാരും സന്ദർശകരും ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ പ്രവേശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.