അറാക്കി: കലാ കൈരളി അറാക്കിയുടെയും അൽ മിസ്ക് ക്ലിനിക്കിന്റെയും നേതൃത്വത്തിൽ അറാക്കിയിൽ മെഡിക്കൽ ക്യാമ്പും നോർക്ക ക്ഷേമനിധി രജിസ്ട്രേഷനും നടത്തി. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനകളും ചികിത്സാസേവനങ്ങളും ലഭ്യമാക്കി.നോർക്ക ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി എന്നിവയുടെ രജിസ്ട്രേഷൻ ഉൾപ്പെടെ 150 ലധികം ആൾക്കാർ ക്യാമ്പിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാറിന്റെ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ഉള്ള ക്യാമ്പ് ഏറെ പ്രയോജനകരമായി എന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് റിയാസ്, അൻഷാദ്, റോഷൻ, വിനീത്, ഫൈസൽ, പ്രകാശ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.