മസ്കത്ത്: ഗൾഫ് മാധ്യമവും മീഡിയാവൺ ചാനലും റജബ് കാർഗോ ഒമാനുമായി ചേർന്ന് സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കളുടെ ആദ്യഘട്ടം നാട്ടിലേക്കയച്ചു. രണ്ടുദിവസത്തെ കാമ്പയിനിലൂടെ മൂവായിരത്തിലധികം കിലോ വസ്തുക്കളാണ് സ്വരൂപിച്ചത്. ഇതിൽ 1000 കിലോയാണ് തിങ്കളാഴ്ച നാട്ടിലേക്ക് അയച്ചത്. മറ്റുള്ളവ അടുത്ത ദിവസങ്ങളിലായി അയക്കും. ബെഡ്ഷീറ്റുകൾ, നൈറ്റികൾ, സാനിറ്ററി നാപ്കിൻ, കുഞ്ഞുങ്ങളുടെ നാപ്കിൻ, എൽ.ഇ.ഡി-എമർജൻസി വിളക്കുകൾ തുടങ്ങിയവയാണ് സമാഹരിച്ചത്. പ്രതീക്ഷക്കപ്പുറം സാധനങ്ങൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതുവരെ ലഭിച്ച സാധനങ്ങൾ നാട്ടിൽ അയച്ചശേഷമായിരിക്കും വിഭവസമാഹരണ യജ്ഞം വീണ്ടും ആരംഭിക്കുക. ഇൗ സദുദ്യമത്തിന് ഗൾഫ് മാധ്യമവുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റജബ് കാർഗോ ഒമാൻ ഒാപറേഷൻസ് മാനേജർ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.