മസ്കത്ത്: ലുബാൻ ശക്തി കുറഞ്ഞ് കൊടുങ്കാറ്റായി മാറി. യമനിലേക്കാണ് കാറ്റിെൻറ ദിശ. കാറ്റിെൻറ കേന്ദ്രഭാഗത്തിന് ഇപ്പോൾ മണിക്കൂറിൽ 101 മുതൽ 111 കിലോമീറ്റർ വരെയാണ് വേഗതയെന്നും വെള്ളിയാഴ്ച വൈകീട്ട് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. കുറഞ്ഞ വേഗതയിലാണ് കാറ്റിെൻറ സഞ്ചാരം. കേന്ദ്രഭാഗം സലാല തീരത്തുനിന്ന് 420 കിലോമീറ്റർ അകലെയാണുള്ളത്. അനുബന്ധമായുള്ള മഴമേഘങ്ങൾ ഇതിനകം തീരത്ത് എത്തിയിട്ടുണ്ട്. പടിഞ്ഞാറ്/ വടക്കുപടിഞ്ഞാറ് ദിശയിൽ ദോഫാർ തീരത്തിന് സമീപത്തുകൂടിയാണ് കാറ്റിെൻറ സഞ്ചാരം. ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
കാറ്റിെൻറ പരോക്ഷ പ്രതിഫലനത്തിെൻറ ഭാഗമായി ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീര ഭാഗങ്ങളിലും മസീറയിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തതായും അധികൃതർ അറിയിച്ചു. മസീറ ദ്വീപിെൻറ തെക്കൻ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്. ഉച്ചക്ക് ശേഷം ദോഫാർ ഗവർണറേറ്റിലെ സദായിലും ശക്തമായ മഴ പെയ്തു.
ദുകമിൽ വ്യാഴാഴ്ച രാത്രി മഴയുണ്ടായിരുന്നു. സലാലയടക്കം ദോഫാർ ഗവർണറേറ്റിെൻറ ഏതാണ്ടെല്ലാ ഭാഗവും കനത്ത മേഘാവൃതമാണ്. വെള്ളിയാഴ്ച രാവിലെ മുതൽ മുൻ ദിവസങ്ങളിൽ ഇല്ലാത്ത തരത്തിലുള്ള ശക്തമായ കാറ്റ് അടിക്കുന്നുണ്ടെന്ന് സലാലയിലെ താമസക്കാർ പറഞ്ഞു. രാവിലെ വരണ്ട കാറ്റാണ് അടിച്ചത്. വൈകുന്നേരത്തോടെയാണ് തണുത്ത കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിെൻറ നേരിട്ടുള്ള ആഘാതം ഇന്ന് ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ അനുഭവപ്പെടുമെന്ന് അതോറിറ്റി അറിയിച്ചു. ഇടിയോടെയുള്ള കനത്ത മഴക്ക് സാധ്യതയുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും മഴവെള്ളപ്പാച്ചിലിനും വഴിയൊരുക്കും.
മണിക്കൂറിൽ 56 മുതൽ 74 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുകയും ചെയ്യും.
തിരമാലകൾ ആറുമീറ്റർ മുതൽ എട്ടു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അൽ വുസ്ത ഗവർണറേറ്റിെൻറ തെക്കൻ ഭാഗങ്ങളിലും ഇന്ന് പ്രത്യക്ഷ പ്രതിഫലനം അനുഭവപ്പെടും. ചിലയിടങ്ങളിൽ കനത്ത മഴ ലഭിക്കും. മണിക്കൂറിൽ 37 മുതൽ 46 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുകയും ചെയ്യും. യമനിനോട് അടുത്ത പ്രദേശങ്ങളായ ദൽഖൂത്ത്, റഖിയൂത്ത് മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. ചുഴലിക്കാറ്റിന് അനുബന്ധമായുള്ള മഴ മേഘങ്ങൾ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ ഉരുണ്ടുകൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വെള്ളിയാഴ്ച സന്ധ്യയോടെ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.