മവേല സെൻട്രൽ മാർക്കറ്റ്​: തിങ്കളാഴ്​ച പുനരാരംഭിക്കും

മസ്​കത്ത്​: മവേല സെൻട്രൽ പഴം-പച്ചക്കറ്റി മാർക്കറ്റിലെ ഹോൾസെയിൽ വിഭാഗത്തി​​െൻറ പ്രവർത്തനം തിങ്കളാഴ്​ച മുതൽ പുനരാരംഭിക്കും. രാത്രി പത്തുമണി മുതൽ പുലർച്ചെ ആറു മണി വരെയായിരിക്കും വ്യാപാരം. വരും ദിവസങ്ങളിലും ഇതേ സമയക്രമം തന്നെയായിരിക്കും പിൻതുടരുക. ചില്ലറ വിൽപന വിഭാഗം അടഞ്ഞുതന്നെ കിടക്കും. കോവിഡ്​ രോഗ വ്യാപനം മുൻ നിർത്തി കഴിഞ്ഞ ശനിയാഴ്​ച മുതൽ മാർക്കറ്റ്​ അടച്ചിട്ടിരിക്കുകയാണ്​​. മാർക്കറ്റിലെ തൊഴിലാളികളിൽ നിരവധി പേർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​.

 

Tags:    
News Summary - mawelah market will reopen monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.