മസ്കത്ത്: മവേല സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഥാപന ഉടമകളുടെ കാര്‍ പ്രവേശിപ്പിക്കുന്നതിന് തുക ഈടാക്കും. ഒരുമാസത്തേക്ക് 50 റിയാലായിരിക്കും ഈടാക്കുകയെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽവരും. മാർക്കറ്റിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഒന്നാം നമ്പർ ഗേറ്റ് വഴി പ്രവേശിക്കുന്ന കാറുകൾക്കാണ്പ്രത്യേക ഫീസ് ഈടാക്കുക. ഇതിനായി പ്രത്യേക അപേക്ഷ നഗരസഭയിൽ സമർപ്പിക്കുകയും വേണം. പ്രവേശന അനുമതിക്കുള്ള ലെറ്റര്‍, ഐഡന്റിറ്റി കാര്‍ഡ് കോപ്പി, മുല്‍ക്കിയ കോപ്പി, മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലീസ് കരാര്‍ അല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിേക്കണ്ടതെന്ന് അധികൃതർ അറിയിച്ചു. നേരത്തേ മസ്കത്ത് മുനിസിപ്പാലിറ്റി നൽകിയിരുന്ന പാസ് ഉപയോഗിച്ച് വ്യാപാരികൾക്ക് കാർ അകത്തേക്ക് സൗജന്യമായി പ്രവേശിപ്പിക്കാമായിരുന്നു. ഈ സേവനത്തിനാണ് ഒന്നാം തീയതിതൊട്ട് തുക ഈടാക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.