ഒമാനിലെ ബർക്കയിൽ വൻ മയക്കുമരുന്നുവേട്ട; രണ്ട് പ്രവാസികൾ പിടിയിൽ

മസ്കത്ത്: ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിൽ വൻ മയക്കുമരുന്നുവേട്ട. 100 കിലോയിലധികം മയക്കുമരുന്നുകളും 60,000 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണറേറ്റ് പൊലീസ് കമാൻഡിലെ മയക്കുമരുന്നുകളെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളെയും ചെറുക്കുന്നതിനുള്ള ആർ‌.ഒ‌.പിയുടെ ഡയറക്ടറേറ്റ് ആണ് ഇവരെ പിടിക്കുടുന്നത്.

ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കഞ്ചാവ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ തുടങ്ങിയവ ഇവരിൽനിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് കടത്തലിനും വ്യക്തിഗത ഉപയോഗത്തിനും വേണ്ടി സൂക്ഷിച്ചവയായിരുന്നു ഇവയെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നിയമ നടപടികൾ നിലവിൽ പൂർത്തിയായി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Massive drug bust in Barka, Oman; Two expatriates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.