മസ്കത്ത്: രണ്ടര വർഷക്കാലത്തെ മുഖം മൂടികെട്ടലിനും അകന്ന് നിൽക്കലിന് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാത്ത കാലത്തേക്ക് നീങ്ങുകയാണ് ഒമാൻ. പ്രായമയവരും രോഗ ലക്ഷണങ്ങളുമുള്ളവരൊഴികെ എല്ലാവർക്കും ഇനി മുഖം കാണിച്ച് പുറത്തിറങ്ങാം. മാസ്കുകൾ കെട്ടിയുണ്ടാവുന്ന ചെവിയിലെ വേദനയും ശ്വാസ പ്രയാസവും സംസാര തടസ്സവുമൊക്കെ മറന്ന് മറ്റുള്ളവരുമായി വികാര ഭേദങ്ങൾ പ്രകടിപ്പിച്ച് സംസാരിക്കാം.

മാക്സ് ധരിക്കൽ ഭാഗികമായി നേരത്തെ എടുത്ത് കളഞ്ഞെങ്കിലും വ്യാപാര സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളിലും നിർബന്ധമാണെന്ന നിബന്ധന നിലവിലുണ്ടായിരന്നു. അതുകൊണ്ടുതന്നെ പൊതു ജനങ്ങളിൽ ഭൂരിഭാഗം​േപരും മാസ്ക്​ ധരിച്ച് തന്നെയാണ് ഇതുവരെ പുറത്തിറങ്ങിയത്.

2020ന്‍റെ ആദ്യം മുതലായിരുന്നു രാജ്യത്ത്​ മാസ്കുകൾ നിർബന്ധമാക്കി തുടങ്ങിയത്​. അതുവരെ ഓപറേഷൻ തീയേറ്ററിലെ സർജന്മാരുടെ മുഖത്ത് മാത്രം കൗതുകത്തോടെ കണ്ടിരുന്ന സർജിക്കൽ മാസ്ക്​ ജനമധ്യത്തിലേക്ക് ഇറങ്ങി വരികയായിരുന്നു. കോവിഡിന്‍റെ ആദ്യ കാലങ്ങളിൽ മാസ്കിനോളം പ്രാധാന്യം ഗ്ലൗസുകൾക്കുമുണ്ടായിരുന്നു. എന്നാൽ ഇത്​ പെ​ട്ടെന്ന് രംഗത്തുനിന്ന് പിൻമാറിയെങ്കിലും മാസ്കുകൾ ഞായറാഴ്ചവരെ വിലസുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ആദ്യകാലങ്ങളിൽ മാസ്കിന് വൻ ഡിമാൻറായിരുന്നു. ആദ്യ കാലങ്ങളിൽ കിട്ടാൻതന്നെ ഉണ്ടായിരുന്നില്ല. 50 എണ്ണമുള്ള പാക്കറ്റിന് നാല് റിയാലിലധികമായിരുന്നു ഈടാക്കിയിരുന്നത്​. ദൗർലഭ്യം കാരണം തൂവാല കൊണ്ടും മറ്റും മുഖം കെട്ടിയവരും നിരവധിയാണ്. ​ കിട്ടാതെ വന്നതോടെ ടൈലർമാരും മറ്റും തുണി ഉപയോഗിച്ച് തുന്നിയുണ്ടാക്കിയ മാസ്​കും വിപണിയിലുണ്ടായിരുന്നു. ഇങ്ങനെ കാശുണ്ടാക്കിയവരും നിരവധിയാണ്. മാസ്കുകളുടെ രാജാവായ എൻ 95 അന്ന് വ്യാപകമായിരുന്നെങ്കിലും നല്ല വിലയും നൽകണമായിരുന്നു.

പിന്നീട് മാസ്​​ക് ഉൽപാദനവും വിതരണവും വൻ ബിസിനസായി മാറുകയയിരുന്നു. കൂടുതൽ കമ്പനികൾ നിലവിൽ വന്നതോടെ മെല്ലെ വില താഴേക്ക് വരികയായിരുന്നു. പിന്നീട് വൻ മത്സരമാണ് ഈ മേഖലയിൽ നടന്നത്. അതോടെ വിലയും കുത്തനെ കുറഞ്ഞു. സർജിക്കൽ മാസ്കുകൾ പിന്നീട് പല വർണത്തിലും രൂപത്തിലും ഇറങ്ങാൻ തുടങ്ങി. ഇളം നിലയിൽനിന്ന് പിന്നീട് കറുപ്പിലേക്കും മറ്റ് വർണങ്ങളിലേക്കും എത്തിയതോടെ വസ്ത്രങ്ങളുടെ നിറങ്ങൾക്ക് യോജിച്ച മാസ്കുകളും ധരിക്കാൻ തുടങ്ങി.

സർജിക്കൽ അല്ലാതെ വിവിധ തരത്തിലും രൂപത്തിലുമുള്ള മാസ്കുകൾ വിപണിയിലെത്തിയതോടെ മെഡിക്കൽ ഷോപ്പുകൾ മുതൽ തെരുവുകളിൽവരെ വിൽപന നടന്നു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതും കഴുകാൻ പറ്റുന്നതുമായവ പല രൂപത്തിലും ഭാവത്തിലും വിപണിയിലെത്തിയതോടെ കൗതുകത്തിനും അല്ലാതെയും പൊതുജനങ്ങൾ വാങ്ങി കൂട്ടി.

വിമാന യാത്രക്കും മറ്റുമായി പ്രത്യേക സ്ക്രീനിങ് സൗകര്യങ്ങളുള്ള മാസ്​ക്കുകളും രംഗത്തെത്തി. ഒമാനിലെ മാസ്​ക്കുകകളുടെ കാലം അവസാനിക്കുന്നത് വ്യാപാരികൾക്കും തിരിച്ചടിയാവും. പലരുടെയും കൈയിലുള്ള സ്റ്റോക്കുകൾ ഇനി വെറുതെയാവും. എന്നാൽ, നിയന്ത്രണം എടുത്ത് കളഞ്ഞെങ്കിലും മാസ്​ക് ഒഴിവാക്കാൻ തയാറാവാത്തവരും ഉണ്ട്. കടുത്ത വേനലിലെ ശക്തിയേറിയ പ്രകാശ രശ്മികൾ മുകത്ത് പതിക്കുന്നതിൽനിന്ന് ആശ്വാസം ലഭിക്കാൻ മാസ്കുകൾ സഹായകമാവുമെന്നാണ് ഇത്തരക്കാർ പറയുന്നത്. 

Tags:    
News Summary - masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.