മാര്‍ത്തോമാ ചര്‍ച്ച് ഇന്‍ ഒമാന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽനിന്ന്
മസ്കത്ത്:ഒമാനിലെ മാര്‍ത്തോമ്മാ ഇടവകകളുടെ മാതൃദേവാലയമായ മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം റൂവി സെന്റ് തോമസ് ദേവാലയത്തില്‍ നടന്നു.മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ്സ് മാര്‍ത്തോമ്മാ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്തു.
സഭയുടെ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രപ്പോലീത്താ അധ്യക്ഷത വഹിച്ചു.ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, കേരള കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവര്‍ മുഖ്യാതിഥിയായി.
ഒമാനിലെ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനൂപ് ബിജിലി പങ്കെടുത്ത സമ്മേളനത്തില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ഓഫ് ഒമാന്‍ ലീഡ് പാസ്റ്റര്‍ മിച്ചല്‍ ഫോര്‍ഡ്, ഒമാന്‍ കാന്‍സര്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അല്‍ ഖറൂഷി തുടങ്ങി ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വിശിഷ്ടാതിഥികളെ പരമ്പരാഗത ഘോഷയാത്രയോടെയാണ് സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്. ഒമാനില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളേയും, കൂടാതെ തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളേയും ചടങ്ങില്‍ ആദരിച്ചു.
സുവര്‍ണ ജൂബിലി സ്മരണികയുടെയും ബൈബിള്‍ കയ്യെഴുത്തു പ്രതിയുടെയും ഓണ്‍ലൈന്‍ പാരിഷ് ഡയറക്ടറിയുടെയും പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. ജൂബിലി ചെയര്മാന് സാജന് വര്‍ഗീസ്, വൈസ് ചെയര്മാന് ഒബൈദ് സാമുവേല്‍, ജനറല്‍ കണ്‍വീനര്‍ ബിനു എം. ഫിലിപ്പ്, ജോയിന്റ് കണ്‍വീനര്‍ ഫിലിപ്പ് കുര്യന്, ഇടവക സെക്രട്ടറി ബിനു ഫിലിപ്പ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് മഹാ ഇടവക വികാരി ഫാ. ജോസ് ചെമ്മണ്, ഗാല സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി മോന്‍സി പി. ജേക്കബ്, സെന്റ് ജെയിംസ് സി.എസ്.ഐ ഇടവക വികാരി സാം മാത്യൂ, സൊഹാര്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സതീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.