മസ്കത്ത്: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം സംഘടിപ്പിക്കുന്ന ഫ്രണ്ടി മഞ്ഞപ്പട സൂപ്പര്‍ കപ്പ് സീസണ് മൂന്നും ഫാമിലി ഫണ്‍ ഡേയും മസ്കത്ത് മബേലയിലെ മാള്‍ ഓഫ് മസ്കത്തിന് പിന്‍ഭാഗത്തുള്ള അല്‍ ഷാദി ടര്‍ഫില്‍ ഒക്ടോബർ 10ന് വൈകീട്ട് 4.30ന് ആരംഭിക്കും.
ഒമാനിലെ ശക്തരായ 16 പ്രവാസി ഫുട്ബാള്‍ ക്ലബുകള്‍ പങ്കെടുക്കുന്ന മെഗാ ടൂര്‍ണമെന്റും ഫാമിലി ഫണ്‍ ഡേയും കാല്പന്ത് താരങ്ങള്‍ക്കും കാണികള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
സെവന്‍സ് ഫുട്ബാള്‍ ആസ്വാദനത്തിനൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മലയാളി മംമ്സ് മിഡില്‍ ഈസ്റ്റ് മസ്കത്തിന്റെയും മഞ്ഞപ്പട ലേഡീസ് വിങ്ങിന്റെയും നേതൃത്വത്തില്‍ ഫാമിലി ഫണ്‍ ഡേ എന്ന പേരില്‍ വിവിധങ്ങളായ മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
മഞ്ഞപ്പട കൊച്ചിയിലെ ഗാലറിയില്‍ വിരിയിക്കുന്ന ആവേശം ഇപ്പോള്‍ ഒമാനിലെ പ്രവാസികള്‍ക്കുവേണ്ടി പുനരാവിഷ്കരിക്കാനാണ് പദ്ധതിയിടുന്നത്. പ്രസിഡന്റ് സുജേഷ് ചേലോറ, സെക്രട്ടറി ബിബി പാലാ മുതലായവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടിവ് കമ്മിറ്റി, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനായി യാസര്‍ കൊച്ചാലുംമൂടിനെയും കണ്‍വീനറായി പ്രശാന്തിനെയും തെരഞ്ഞെടുത്തിരുന്നു. പ്രമുഖ 16 പ്രവാസി ക്ലബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ് നിര്‍ണയവും ട്രോഫി പ്രകാശനവും നടന്നു. വിന്നേഴ്സ്, റണ്ണേഴ്സ് തുടങ്ങി ആദ്യ നാലുസ്ഥാനക്കാര്ക്കുള്ള ട്രോഫികള്‍ക്കും കാഷ് അവാര്‍ഡിനും പുറമെ വ്യക്തിഗത മികവ് പുലര്‍ത്തുന്ന കളിക്കാര്‍ക്കും പരിതോഷികങ്ങള്‍ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.