മസ്കത്ത്: നിർമാണം പൂർത്തിയായിവരുന്ന മാൾ ഒാഫ് മസ്കത്തിൽ കാർട്ടിങ് ട്രാക്കും ഉണ്ടാകും. ഒമാനിൽ ഇതാദ്യമായി മൂന്നു തലങ്ങളിലുള്ള കാർട്ടിങ് ട്രാക്കാകും ഉണ്ടാവുകയെന്ന് മാൾ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 440 മീറ്റർ നീളത്തിൽ വളവുകളോടെയാണ് ട്രാക്ക് നിർമിക്കുന്നത്. പ്രത്യേകം രൂപകൽപന ചെയ്ത ഇലക്ട്രിക് ഫ്ലോറുകൾ വാഹനം പ്രവർത്തിക്കുന്നതിനുവേണ്ട ഉൗർജം ഉറപ്പാക്കുന്നു. മണിക്കൂറിൽ പരമാവധി 50 മീറ്റർ വരെ വേഗതയിൽ ഇതിലൂടെ കാർട്ടുകൾ ഒാടിക്കാൻ സാധിക്കും.
ഇതിനൊപ്പം ആറുമുതൽ 12 വയസ്സ് വരെ പ്രായമുള്ളവർക്കായി ജൂനിയർ ട്രാക്കും സർക്യൂട്ട് സമയം രേഖപ്പെടുത്തുന്നതിനായുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. ഇതുവഴി വിനോദത്തിന് മത്സരത്തിെൻറ മുഖം കൂടി നൽകാൻ സാധിക്കും. മികച്ച സുരക്ഷാ സംവിധാനങ്ങളോടെയുള്ളതാകും കാർട്ടുകളെന്ന് മാൾ ഒാഫ് മസ്കത്തിെൻറ ഉടമകളായ അൽ ജർവാനി ഗ്രൂപ് അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ട്രാക്കിെൻറ പ്രവർത്തന മേൽനോട്ടം വഹിക്കുന്നവർക്ക് ഉപയോഗിക്കുന്നതിനായുള്ള റേഡിയോ കൺട്രോൾ സംവിധാനവും ഒാരോ കാർട്ടിലും ഉണ്ടാകും. അക്വേറിയം, സ്നോപാർക്ക്, ഫാബി ലാൻഡ് തുടങ്ങി നിരവധി പുതുമകളോടെയാണ് മാൾ ഒാഫ് മസ്കത്ത് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.