അബ്ദുല്ല ആഷിക്
Posted On
date_range Updated On
date_range ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു
മസ്‌കത്ത്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്. മസ്‌കത്ത്-സൂർ റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിപ്പോവുകയായിരുന്നു.
ജോലി ആവശ്യാർഥം അടുത്തിടെയാണ് അബ്ദുല്ല ആഷിക് ഒമാനിലെത്തിയത്. റൂവിയിലായിരുന്നു താമസം. അവിവാഹിതനാണ്. മാതാവ്: സുബൈദ. സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി കെ.എം.സി.സി കെയർ വിങ് aറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.