മസ്കത്ത്: ഒമാനിൽ മലയാളി വിദ്യാർഥി നിര്യാതനായി. കോട്ടയം കങ്ങഴ വയലപ്പള്ളിൽ ആൽവിൻ കുര്യാക്കോസ് (19) ആണ് സീബിൽ മരിച്ചത്. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. സീബിലായിരുന്നു താമസം. പിതാവ്: വി.എം. കുര്യാക്കോസ്, മാതാവ്: സിനോബി ഉലഹന്നാൻ. സഹോദരൻ: അലൻ കുര്യാക്കോസ് .
ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിയായിരുന്നു ആൽവിൻ. പരിമിതികളിലും പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ആൽവിന്റെ അകാലത്തിലുള്ള വിയോഗം പ്രിയപ്പെട്ടവർക്ക് തീരാ നൊമ്പരമായി.
കഴിഞ്ഞ നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കി മെഡിക്കൽ പ്രവേശനവും ലഭിച്ചിരുന്നെങ്കിലും പരിചരണവും ചികിത്സയും ആവശ്യമായിരുന്നതിനാൽ ഒമാനിൽ തന്നെ തുടരുകായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം മാതൃ ഇടവകയായ കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.