ലക്ഷ്മി വിജയകുമാർ

മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ മരിച്ചു

സലാല: മസ്യൂനയിൽ മാൻഹോളിൽ വീണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്.

ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു. മേയ് 15നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ അപകടത്തിൽപ്പെടുന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ അറിയാതെ മാൻ ഹോളിൽ വീഴുകയായിരുന്നു.

അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു.

Tags:    
News Summary - Malayali nurse who fell into manhole and was undergoing treatment dies in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.