Posted On
date_range Updated On
date_range നാട്ടിൽ ചികിൽസക്കായി പോയ മലയാളി ബാലിക മരണപ്പെട്ടു
മസ്കത്ത്: തലച്ചോറിലെ ട്യൂമർ ബാധയെ തുടർന്ന് നാട്ടിൽ ചികിൽസക്കായി കൊണ്ടുപോയ ബാലിക മരണപ്പെട്ടു. തിരുവല്ല ഒാതറ കൊച്ചുവിഴലിൽ റെജി മാത്യുവിെൻറ മകൾ സേറ മാത്യു (ഏഴ് വയസ്) ആണ് മരണപ്പെട്ടത്. സീബ് ഇന്ത്യൻ നഴ്സറിയിലെ കെ.ജി രണ്ട് വിദ്യാർഥിനിയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്ക് ഒാതറ സെൻറ്.മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ജോബിന മാതാവും ടോവിൻ മാത്യു സഹോദരനുമാണ്. ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് കൊണ്ടുപോയ സേറ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ചികിൽസക്ക് ശേഷം ഒന്നരമാസം മുമ്പ് മസ്കത്തിൽ തിരിച്ചെത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും അസുഖബാധിതയായി. തുടർന്ന് വെല്ലുരിൽ തന്നെ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.