മസ്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ പഠനകേന്ദ്രങ്ങളിലെ അധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് ജൂൺ ഏഴ്, എട്ട് തീയതികളിൽ മസ്കത്തിൽ നടക്കും. മിഷൻ മാർഗനിർദേശങ്ങൾക്കും സിലബസിനും അനുസൃതമായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഭാഷയിലെ പുത്തൻ പ്രവണതകളും ലിപി പരിഷ് കാരങ്ങളും മലയാളം മിഷൻ ക്ലാസുകളിൽ കാലികമായി പ്രതിഫലിക്കുവാൻ ലക്ഷ്യമിട്ട് അതത് സമയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. മലയാളം മിഷൻ രജിസ്ട്രാറും, അധ്യാപകനും, കവിയുമായ വിനോദ് വൈശാഖിയാണ് ഇത്തവണ ക്ലാസുകൾ നയിക്കുന്നത്.
അദ്ദേഹത്തോടൊപ്പം മലയാളം മിഷൻ ഭാഷാധ്യാപകൻ സതീഷ് കുമാറും ഉണ്ടാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകളിൽ ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള 50ഓളം മിഷൻ അധ്യാപകർ പങ്കെടുക്കും.
ഇതോടൊപ്പം സി.ബി.എസ്. ഇ പരീക്ഷയിൽ സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളത്തിന് നൂറിൽ നൂറു മാർക്കു വാങ്ങിയ ഒമാനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകുമെന്ന് മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.