മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച അനുശോചനയോഗം
മസ്കത്ത്: മലയാള സാഹിത്യ ചരിത്രത്തിൽ പ്രൗഢമായൊരധ്യായം എഴുതിച്ചേർത്ത മലയാളിയുടെ പ്രിയ കഥാകാരൻ എം.ടിയുടെ വിയോഗത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനയോഗം സംഘടിപ്പിച്ചു. മസ്കത്തിലെ സി.ബി.ഡിയിലുള്ള അൽ ബാജ് ബുക്സിലായിരുന്നു പരിപാടി. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്നകുമാർ അധ്യക്ഷതവഹിച്ചു. പ്രവർത്തക സമിതി അംഗവും സാഹിത്യകാരനുമായ ഹാറൂൺ റഷീദ്, ഇന്ത്യൻ സ്കൂൾ മസ്കത്ത് മലയാള വിഭാഗം മേധാവി ബ്രിജി സെബാസ്റ്റ്യൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി.
ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ പി. നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, കോ കൺവീനർ കെ.വി.വിജയൻ, മലബാർ വിങ് കോ കൺവീനർ സിദ്ദിഖ് ഹസൻ, അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി തുടങ്ങിയവർ എം.ടിയുടെ സംഭാവനകൾ അനുസ്മരിച്ചു.
ജോയിന്റ് സെക്രട്ടറി രാജീവ് മഹാദേവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് നന്ദിയും പറഞ്ഞു. മലയാളം മിഷൻ അധ്യാപകർ, പഠിതാക്കൾ, ഭാഷാ പ്രവർത്തകർ, സാഹിത്യ കലാ രംഗങ്ങളിലെ പ്രമുഖരുമുൾപ്പടെ മസ്കത്തിലെ സാംസ്ക്കാരിക സമൂഹം എം.ടിക്ക് ആദരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.