മലയാളം മിഷൻ ഒമാൻ ഭാഷാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസ്
മസ്കത്ത്: മലയാളം മിഷൻ ഒമാൻ ഭാഷാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസുകൾ റുസൈൽ മിഡിൽ ഈസ്റ്റ് കോളജിൽ നടന്നു. മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോക്ടർ രത്നകുമാർ അധ്യക്ഷത വഹിച്ചു. മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, പ്രവർത്തക സമിതി അംഗം അനീഷ് കടവിൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിഭാഗം കൺവീനർ സന്തോഷ് കുമാർ, മലയാളം മിഷൻ ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.
ട്രഷറർ പി. ശ്രീകുമാർ സ്വാഗതവും ജോയന്റ് സെക്രട്ടറി രാജീവ് മഹാദേവൻ നന്ദിയും പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷയിൽ മലയാളത്തിന് നൂറു ശതമാനം മാർക്കു നേടിയ ഒമാനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം സ്ഥാനം നേടിയ ദിയ ആർ നായർക്കും ഫൈനലിലെത്തിയ സയൻ സന്ദേശിനും ഉപഹാരങ്ങൾ നൽകി. പരിശീലന ക്യാമ്പിന് വിനോദ് വൈശാഖി മാഷ് നേതൃത്വം നൽകി.
മിഷൻ മാർഗനിർദേശങ്ങൾക്കും സിലബസിനും അനുസൃതമായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. മലയാളം മിഷൻ ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള 50ൽപരം അധ്യാപകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.