സുഹാർ വ്യാവസായിക മേഖലയിലെ ഫാക്ടറിയിലുണ്ടായ തീ പിടിത്തം അഗ്നിശമനസോനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. ആർക്കും പരിക്കുകളില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഫാക്ടറിയിൽ തീപിടിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ഉടൻ സ്ഥലത്തെത്തിയ അഗ്നിശമസേനാംഗങ്ങൾ വളരെപാടുപെട്ടാണ് തീ അണച്ചത്. അടിയന്തരമായി ഇടപ്പെട്ടതിനാൽ മറ്റിടങ്ങളിലേക്ക് തീപടരുന്നത് തടയാനായി. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇത്തരം തീപിടിത്തങ്ങൾ ഒഴിക്കാൻ സുരക്ഷാ ആവശ്യകതകൾ പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും കമ്പനികളും തയാറാകാണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.