മസ്കത്ത്: പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുമണിവരെയാണ് വോട്ടിങ് സമയം. ഇൻതിഖാബ് ആപ്ലിക്കേഷൻ വഴി വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 83 വിലായത്തുകളിൽ നിന്നും 90 മജ്ലിസ് ശൂറ അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
ഇവരിൽ 33 പേർ സ്ത്രീകളാണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 13,00ത്തിലധികം ആളുകളാണ് വോട്ട് ചെയ്തത്. വിദേശത്തുള്ള ഒമാനി പൗരന്മാരായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്. ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ-വോട്ടിങ് നടപ്പാക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് രീതി ആയതുകൊണ്ട് കൂടുതൽ സൗകര്യപ്രദമായെന്ന് വിദേശത്തുള്ള ഒമാനി പൗരൻമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.