പ്രവാസി സംസ്കൃതിയുടെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം രവിവർമ തമ്പുരാന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എ. അനന്തഗോപൻ നൽകുന്നു
മസ്കത്ത്: പ്രവാസി സംസ്കൃതിയുടെ മസ്കത്ത് ചാപ്റ്ററിന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം വെണ്ണിക്കുളം സെൻറ് ബഹനാൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എ. അനന്തഗോപൻ രവിവർമ തമ്പുരാന് നൽകി. 'മാരക മകൾ' എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, സിനിമ സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് എബ്രഹാം, സൂസൻ ഐസക്, കവി പ്രേംജിത്ത് ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിൻസി തോമസ്, രശ്മി മോൾ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.