പി.എം. ജാബിർ
മസ്കത്ത്: മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായ മാധവൻ പാടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തനങ്ങളെ മുൻ നിർത്തി ഒമാനിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രവർത്തകൻ പി.എം. ജാബിറിന് നൽകും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത മാസ് 40ാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടികയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
മാസ് മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന, ചെയർമാനും മാസ് സെക്രട്ടറി സമീന്ദ്രൻ, അനിൽ അമ്പാട്ട് എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് വിതരണം പിന്നീട് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.