മസ്കത്ത് കെ.എം.സി.സി മബേല ഏരിയ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടോപ് ടെൻ ബർക്ക ടീം
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ സംഘടിപ്പിച്ച മബേല കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹാമേഴ്സ് എഫ്.സിയെ തോൽപിച്ച് ടോപ് ടെൻ ബർക്ക ജേതാക്കളായി. അൽ അൻസാരി ജി.എഫ്.സി, നൈറ്റ് റൈഡേഴ്സ് മബേല മൂന്നും നാലും സ്ഥാനത്തെത്തി. മാൻ ഓഫ് ദി മാച്ച് ആയി ടോപ് ടെൻ ബർക്കയുടെ ദിൽഷാദ്, മികച്ച ഗോൾ കീപ്പറായി ടോപ് ടെൻ ബർക്കയുടെ അച്ചു എന്നിവരെയും തിരഞ്ഞെടുത്തു. ജി.എഫ്.സി യുടെ ശരൺജിത്താണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. നെസ്റ്റോ എഫ്സിയുടെ ഉനൈസ് ടോപ് സ്കോററായി.
മസ്കത്ത് ഹാംൃമേഴ്സിന്റെ ഷമ്മു മികച്ച ഡിഫൻഡറായും അജ്മൽ മികച്ച തീം മാനേജറായും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാവർക്കും ട്രോഫികളും ഉപഹാരങ്ങളും നൽകി. പരിപാടിയോടനുബന്ധിച്ച് വിമൻ ആൻഡ് ചിൽഡ്രൻ വിഭാഗം നേതൃത്വം നൽകിയ വിവിധ കലാപരിപാടികളും ബിരിയാണി ഫെസ്റ്റും നടന്നു. ദഫ് മുട്ട്, ഒപ്പന, ഡാൻസ്, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറി. റംഷീദ നഫ്സൽ, റജീന നിയാസ്, ലുബ്ന റഷീദ് എന്നിവർ ബിരിയാണി മത്സരത്തിൽ ജേതാക്കളായി. മുസ്ലിം ലീഗ് നേതാക്കളായ നാസർ ചെർക്കളം, ഐഷാ ഭാനു എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.