രുചി വൈവിധ്യങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റ്​

മസ്കത്ത്​: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണങ്ങളുടെ തനത്​ രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി 'വേൾഡ് ഫുഡ് 22' ന്‍റെ പ്രഥമ സീസണിന്​ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. മാർച്ച്​ അഞ്ചുവരെ നടക്കുന്ന വാർഷിക ഫുഡ്​ ഫെസ്റ്റിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക്​ ​വ്യത്യസ്ത രൂചിക്കൂട്ടുകൾ ആസ്വദിക്കുന്നതിനൊപ്പം ഗിഫ്​റ്റ്​ കൂപ്പണുകൾ നേടുന്നതിനും വിവിധ മത്സരങ്ങളിൽ പ​ങ്കെടുക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്​​.

ഓൺലൈൻ കുക്കറി മത്സരങ്ങൾ, ഫൺ ആക്​റ്റിവിറ്റികൾ, ഇ-റാഫിൾ പ്രമോഷനുകൾ എന്നിവയുടെ ഭാഗമാകാൻ ഉ​പഭോക്​താക്കൾക്ക്​ കഴിയും​. തത്സമയ പാചക ഡെമോകൾ, സൗജന്യ സാമ്പിൾ സെഷനുകൾ, പ്രദർശനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. പ്രത്യേക കൗണ്ടർ വഴി വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ സാമ്പിൾ ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു.

തത്സമയ പാചക ഡെമോയിലുടെ പുതിയ പാചക രീതികൾ മനസിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്​. പ്രമോഷന്‍റെ ഭാഗമായി ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽനി​ന്നോ ഓൺലൈനായിട്ടോ പത്ത്​ റിയാലിന്​ ഭക്ഷ്യവസ്തുക്കൾ വാങ്ങു​​​​​മ്പോൾ ലുലു ഷോപ്പിൻ ഗിഫ്റ്റ് കാർഡ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്​. ഡിജിറ്റൽ ​നറു​ക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 250 ആളുകൾക്ക്​ 50 റിയാൽ വിലയുള്ള ഗിഫ്റ്റ് കാർഡുകളായിരിക്കും​ നൽകുക.




ഉപഭോക്താക്കൾക്ക് പലചരക്ക് സാധനങ്ങൾ, ഫ്രോസൺ ഉൽപ്പന്നങ്ങൾ, പ്രത്യേക ഇറക്കുമതി ഭക്ഷ്യ ഉൽപന്നങ്ങൾ, പലഹാരങ്ങൾ, ബ്രെഡുകൾ, ഫ്രഷ് ഫുഡ് ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിലും പ്രത്യേക കിഴിവുകളും ഓഫറുകളും ലഭിക്കും. കോംബോ മീൽസിനും റെഡി-ടു-കുക്ക് ബോക്സുകൾക്കുമായി പ്രത്യേക വിഭാഗവുമുണ്ട്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രുചിക്കൂട്ടുകൾ ഉപഭോക്​താക്കൾക്ക്​ പരിചയ​പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നതെന്ന്​ ലുലു ഗ്രൂപ്​ ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഈ കാലയളവിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ വലിയ കിഴിവുകളും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lulu world food fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.