‘ഷോപ് ആൻഡ് വിൻ’ പ്രമോഷൻ കാമ്പയിനിന്‍റെ ഭാഗമായി ബർക്കയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ഇ-റാഫിൾ നറുക്കെടുപ്പിൽനിന്ന്

ലുലു 'ഷോപ് ആൻഡ് വിൻ' പ്രമോഷൻ തുടരുന്നു; വിജയികളെ പ്രഖ്യാപിച്ചു

മസ്കത്ത്: റമദാന്‍റെ ഭാഗമായി രാജ്യത്തെ ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയ 'ഷോപ് ആൻഡ് വിൻ പ്രമോഷൻ' കാമ്പയിനിന്‍റെ നാലാം ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. ബർക്കയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ഇ-റാഫിൾ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. 5000 റിയാൽ കാഷ് പ്രൈസിന് ഷഫീഖ മുഹമ്മദ് സുലൈമാൻ അൽ അമ്രി അർഹയായി. നിസാർ ഹസ്സൻ 750 റിയാലിന്‍റെ കാഷ് പ്രൈസും സ്വന്തമാക്കി. 500 റിയാലിന്‍റ കാഷ് പ്രൈസിന് സയ്യിദ് മെഹ്സാം, ഇ. അബൂബക്കർ, യൂസഫ് അൽ വഹൈബി എന്നിവരെ തിരഞ്ഞെടുത്തു. പത്തുപേർ 200 റിയാലിന്‍റെയും 20 പേർ 100 റിയാലിന്റെയും കാഷ് പ്രൈസുകളും നേടി.

ഷോപ് ആൻഡ് വിൻ പ്രമോഷൻ കാമ്പയിനിന്‍റെ ഭാഗമായി ഈ വർഷം ഉപഭോക്താക്കൾക്കായി 1,00,000 മൂല്യമുള്ള കാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണ് ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. മറ്റ് ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമെയാണിത്. മാർച്ച് 10 മുതൽ മേയ് ഏഴുവരെ നടക്കുന്ന ഇത്തരത്തിലുള്ള പ്രമോഷനിൽ 281 ഉപഭോക്താക്കൾക്ക് കാഷ് പ്രൈസുകൾ നേടാൻ സാധിക്കും. 10,000 റിയാലിന്‍റെ ഗ്രാൻഡ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ കാഷ് പ്രൈസുകളും നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലുലു സ്റ്റോറുകളിൽനിന്ന് ചുരുങ്ങിയത് പത്ത് റിയാലിന്‍റെ സാധനങ്ങൾ വാങ്ങുന്നവർക്ക് ഇ-റാഫിൾ നറുക്കെടുപ്പിനായി രജിസ്റ്റർ ചെയ്യാം.

നാലാം ആഴ്ചയിലെ വിജയികളെ അഭിനന്ദിക്കുന്നുവെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്‌സ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. റമദാനിന്‍റെയും ഈദിന്‍റെയും ഭാഗമായി ഓഫ്‌ലൈനിലും ഓൺലൈൻ ഷോപ്പിങ്ങിലും ലുലു പ്രത്യേക ഡീലുകളും പ്രമോഷനുകളും ഓഫറുകളും ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ എല്ലാ അവശ്യ പലചരക്ക് സാധനങ്ങളും അടങ്ങിയ ഫാമിലി പാക്കുകൾ ലഭ്യമാണ്. ലുലുവിന്‍റെ ഓൺലൈൻ ഷോപ്പിങ് ആപ്പുകളിലൂടെ പ്രതിദിന ഡീലുകൾ പരിശോധിക്കാനും കഴിയും. ഇത് ഉപഭോക്താക്കൾക്ക് ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lulu ‘Shop and Win’ promotion continues; Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.