ലുലു ഷോപ് ആൻഡ് വിൻ
പ്രമോഷനൽ കാമ്പയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
മസ്കത്ത്: റമദാന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയ ഷോപ് ആൻഡ് വിൻ പ്രമോഷന്റെ ആദ്യ രണ്ടു സെറ്റ് വിജയികളെ പ്രഖ്യാപിച്ചു. ആദ്യ നറുക്കെടുപ്പ് മാർച്ച് എട്ടിന് ലുലു അൽ ബന്ദറിലും രണ്ടാമത്തെ നറുക്കെടുപ്പ് 15ന് സുഹാർ ബ്രാഞ്ചിലുമായിരുന്നു നടന്നത്. റമദാനിനു മുന്നോടിയായുള്ള പ്രമോഷനൽ കാമ്പയിൻ ഏപ്രിൽ 29 വരെ സുൽത്താനേറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും നീണ്ടുനിൽക്കും. റമദാൻ ഓഫറുകൾ ലുലു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. ഓൺലൈൻ ഷോപ്പിങ് ആപ്പിൽ നിരവധി പ്രതിദിന ഡീലുകളും ഒരുക്കിയിട്ടുണ്ട്. റമദാൻ അവശ്യസാധനങ്ങൾ വാങ്ങുന്നത് എളുപ്പമാക്കാൻ പ്രത്യേക റമദാൻ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
കാഷ് പ്രൈസുകൾക്ക് പുറമെ പ്രമോഷനൽ കാലയളവിൽ ഫ്രഷ് ഭക്ഷണങ്ങൾ, പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ അവശ്യസാധനങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളുമുണ്ട്.
കാമ്പയിനിന്റെ ഭാഗമായി 1,00,000 റിയാൽ വിലമതിക്കുന്ന കാഷ് പ്രൈസുകൾ നേടാനുമുള്ള അവസരവുമുണ്ട്. ചുരുങ്ങിയത് പത്ത് റിയാൽ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുന്നവർക്കായിരിക്കും ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. 10,000 റിയാലാണ് ഗ്രാൻഡ് പ്രൈസ്. 100, 200, 500, 750, 5,000 റിയാൽ എന്നിങ്ങനെ പ്രതിവാര കാഷ് പ്രൈസുകൾ എട്ട് ആഴ്ചത്തേക്ക് 281 ഭാഗ്യശാലികൾക്ക് ലഭിക്കും. ലുലുവിന്റെ വിവിധ ഔട്ട്ലറ്റുകളിൽ രണ്ടാഴ്ചകളിലായി നടന്ന ഷോപ് ആൻഡ് വിൻ പ്രമോഷനിൽ വിജയികളെ അഭിനന്ദിക്കുമെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.