മസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ച് മിസ്ഫയിലും 18 നവംബർ സ്ട്രീറ്റിലുമായി രണ്ട് പുതിയ ശാഖകൾ കൂടി ആരംഭിച്ചു.
മിസ്ഫയിലെ ശാഖ ഒമാനിലെ ശ്രീലങ്കൻ അബാസിഡർ എ.എൽ. സബറുല്ല ഖാനും 18 നവംബർ സ്ട്രീറ്റിലെ ശാഖ ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലിയും ലുലു എക്സ്ചേഞ്ച് സി.ഒ.ഒ നാരായൺ പ്രധാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇതോടെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിൽ ആഗോള തലത്തിൽ 304ഉം ഒമാനിലെ ലുലു എക്‌സ്‌ചേഞ്ചിന്റെ കീഴിൽ 42ഉം ശാഖകളുമായി.
വ്യാപാരം, നിക്ഷേപങ്ങൾ, സാംസ്കാരിക വിനിമയം എന്നിവ സുഗമമാക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും തങ്ങളുടെ ഉപഭോക്താക്കളോട് ലുലു എക്സ്ചേഞ്ച് കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനാർഹമാണെന്ന് ഒമാനിലെ ശ്രീലങ്കൻ അംബാസിഡർ എ.എൽ. സബറുള്ള ഖാൻ പറഞ്ഞു.
ലോകോത്തര സാമ്പത്തിക സേവനങ്ങളുടെ ഡിജിറ്റൽ പതിപ്പിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അതിന് വേണ്ടി പരിശ്രമിക്കുന്ന ടീമിനെ അഭിനന്ദിക്കുക്കുയാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി അദീബ് അഹമ്മദ്. ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് കൂടുതൽ സ്വീകാര്യം നൽകിയ കമ്പനിയെന്ന നിലയിൽ ഒമാന്റെ ക്രോസ് ബോർഡർ പേയ്‌മെന്റ് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
മികച്ച സേവനങ്ങൾ നൽകുന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കളുടെ പേയ്‌മെന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് മാത്രമല്ല, ഭാവിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ഉപഭോക്താക്കളുടെ മാറ്റം സുഗമമാക്കുന്നതിനും പുതിയ ശാഖകൾ വഴി സഹായകരമാകുമെന്നും അദീബ് അഹമ്മദ് പറഞ്ഞു.
ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ക്രോസ് ബോർഡർ പേയ്‌മെന്റുകൾ, കറൻസി എക്‌സ്‌ചേഞ്ച് , വാല്യു ആഡ് സർവീസ് സേവനങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു. കമ്പനിയുടെ വൈവിധ്യമാർന്ന സേവനങ്ങൾ ബ്രാഞ്ചുകളിലൂടെയും ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ലുലു മണിയിലൂടെയും ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
2011ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ച് ഒമാനിലെ ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. അബൂദാബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കമ്പനിയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് ലുലു എക്സ്ചേഞ്ച്. ലുലു എക്‌സ്‌ചേഞ്ച് ഒമാനിന് ആഗോള പേയ്‌മെന്റ് നെറ്റ്‌വർക്കുകളുമായി മികച്ച പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.