ന്യൂനമർദം വരുന്നു; ഒമാനിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത

മ​സ്ക​ത്ത്​: വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ ഒ​മാ​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്​​തേ​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി​ക​ളി​ൽ പൊ​ടി ഉ​യ​ർ​ന്നേ​ക്കും. വ്യാ​ഴാ​ഴ്ച മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന തീ​ര​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​ർ വ​രെ രാ​ജ്യ​ത്തി​ന്റെ ഭൂ​രി​ഭാ​ഗം ക​ട​ലു​ക​ളി​ലും തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ കു​റ​വു​വ​രുക​യും ചെ​യ്യു​മെ​ന്ന്​ ​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Low pressure is coming- Chance of isolated rain in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.