അറബിക്കടലിൽ ന്യൂനമർദം; ഒമാനെ നേരിട്ട് ബാധിച്ചേക്കില്ല

മസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ഇത് തീവ്ര ന്യൂനമർദമാകാനുള്ള സാധ്യതയുമുണ്ട്. ഒക്ടോബർ 21ന് ഇടയിലായി ഇത് കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, അറബിക്കടലിന്റെ തെക്കുകിഴക്കായി മേഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അത് ക്രമേണ പടിഞ്ഞാറോട്ട് നീങ്ങിയേക്കും. അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ സുൽത്താനേറ്റിൽ നേരിട്ടുള്ള പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് നാഷനൽ സെന്റർ ഫോർ ഏർലി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്സ് വ്യക്തമാക്കി.

Tags:    
News Summary - Low pressure in the Arabian Sea; may not directly affect Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.