മസ്കത്ത്: ലോക്ഡൗൺ കണക്കിലെടുത്ത് സാധനങ്ങൾ വാങ്ങിവെക്കാൻ ആളുകൾ കൂട്ടമായി ഇ റങ്ങിയതോടെ സൂപ്പർമാർക്കറ്റുകളിൽ വ്യാഴാഴ്ചയും നല്ല തിരക്ക് അനുഭവപ്പെട്ടു. മ സ്കത്തിലെ മറ്റു ഭാഗങ്ങളിലേക്ക് കൂടി ലോക്ഡൗണ്‍ വ്യാപിപ്പിക്കുന്നതോടെ സൂപ്പർമാർക്കറ്റുകൾ അടച്ചിടുമെന്ന പ്രചാരണം ഉണ്ടായതാണ് തിരക്കിന് കാരണം. തിരക്ക് മൂലം കുറച്ച് ആളുകളെ മാത്രമാണ് അകത്തേക്ക് കയറ്റി വിട്ടുള്ളൂ. ഇതേതുടർന്ന് ചെറിയ സൂപ്പർമാർക്കറ്റുകളിലും ഫുഡ്സ്റ്റഫ് കടകളിലും ആളുകളുടെ ക്യൂ പുറത്തേക്കും നീണ്ടു. തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഹൈപ്പർമാർക്കറ്റുകളിൽ മത്സ്യവും മീനും മുറിച്ചുനൽകാനും പൊലീസ് അനുവദിച്ചില്ല.
അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂേട്ടണ്ട ആവശ്യമില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. രാജ്യത്ത് ദീർഘനാളത്തേക്ക് ആവശ്യമുള്ള ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളും സ്റ്റോക് ഉണ്ടെന്ന് വ്യവസായ വാണിജ്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഭക്ഷ്യോൽപന്നങ്ങളുമായുള്ള ട്രക്കുകൾക്ക് ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കുന്നതിന് വിലക്കില്ല. ഒാൺലൈൻ ഗ്രോസറി സേവനങ്ങളും സജീവമാണ്. പല സൂപ്പർമാർക്കറ്റുകളും ഒാൺലൈൻ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒാർഡർ ചെയ്ത് സാധനങ്ങൾ പിന്നീട് ശേഖരിക്കുന്ന സംവിധാനം തിരക്ക് കുറക്കാൻ സഹായകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.