ഒമാനിൽ ഹമരിയ, വാദി കബീർ മേഖലകൾ ഞായറാഴ്​ച​ മുതൽ തുറക്കും

മസ്​കത്ത്​: വാദി കബീർ വ്യവസായ മേഖല, ഹമരിയ എന്നിവിടങ്ങളിൽ ലോക്​ഡൗണി​െൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഞായറാഴ്​ച മുതൽ നീക്കം ചെയ്യും. സുപ്രീം കമ്മിറ്റി തീരുമാന പ്രകാരമാണ്​ നടപടി.

കഴിഞ്ഞ ആറിന്​ റൂവി, ദാർസൈത്ത്​ അടക്കം മേഖലകളിലെ ലോക്​ഡൗൺ നീക്കിയിരുന്നെങ്കിലും ഉയർന്ന കോവിഡ്​ രോഗപകർച്ച കണക്കിലെടുത്ത്​ ഇൗ മേഖലകളിലെ നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ജനങ്ങൾക്ക്​ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമാണ്​ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നത്​. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ പ്രദേശത്ത്​ ഞായറാഴ്​ച​ മുതൽ ജനജീവിതം സാധാരണ നിലയിലാകും.

ഞായറാഴ്​ച​ മുതൽ ഇവിടെ കടകൾ തുറക്കാൻ അനുമതിയുണ്ടാകും. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികളോടെയാകും കടകൾ തുറന്നുപ്രവർത്തിക്കുക. നിയന്ത്രണങ്ങൾ നീക്കുന്നതിന്​ മുന്നോടിയായി ഹമരിയയിലെ ഏക കോവിഡ്​ പരിശോധന കേന്ദ്രത്തി​െൻറ പ്രവർത്തനം അവസാനിപ്പിച്ചു. മത്ര, വാദി കബീർ മേഖലകളിലെ ചില പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനവും അവസാനിപ്പിച്ചിട്ടുണ്ട്​.

നിയന്ത്രണങ്ങൾ നീക്കുന്നത്​ കോവിഡ്​ ഭീതിയൊഴിഞ്ഞുവെന്നതി​െൻറ അർഥമല്ലെന്ന്​ ആരോഗ്യ വകുപ്പ്​ പ്രതിനിധികളും മസ്​കത്ത്​ നഗരസഭ പ്രതിനിധികളും പറഞ്ഞു. ഉയർന്ന രോഗപകർച്ച കണക്കിലെടുത്താണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. ജനങ്ങൾ വൈറസിനെതിരെ ജാഗ്രത പുലർത്തണം.

തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള വ്യാപാര സ്​ഥാപനങ്ങൾ ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കണം. അല്ലാത്തപക്ഷം പിഴയും ലൈസൻസ്​ റദ്ദാക്കലുമടക്കം ശിക്ഷാനടപടി നേരിടേണ്ടിവരും. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീര താപനില പരിശോധിച്ച ശേഷം മാത്രമാണ്​ അക​േത്തക്ക്​ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങളുള്ളവർക്ക്​ പ്രവേശനം അനുവദിക്കരുത്​.

ജീവനക്കാർ തമ്മിൽ പരസ്​പരം ആലിംഗനം ചെയ്യുകയോ ഹസ്​തദാനം നൽകുകയോ ചെയ്യരുത്​. സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. ഇതോടൊപ്പം കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുകയും വേണം. ജീവനക്കാരും ഉപഭോക്​താക്കളും തമ്മിൽ കുറഞ്ഞത്​ രണ്ട്​ മീറ്റർ സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.

ഏതൊക്കെ വ്യാപാര സ്​ഥാപനങ്ങൾക്ക്​ പ്രവർത്തനാനുമതി നൽകണമെന്ന കാര്യം മസ്​കത്ത്​ നഗരസഭയാണ്​ തീരുമാനിക്കുക. വൈകുന്നേരം ആറു മണിക്ക്​ കടകൾ അടക്കണം. വാരാന്ത്യങ്ങളിൽ അടച്ചിടുകയും വേണം. മത്ര സൂഖ്​ തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടുമില്ല.

Tags:    
News Summary - lock down relaxation in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.