ഐ.പി.എൽ 2026 ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് അനുമതി

ബം​ഗ​ളൂ​രു: 2026ലെ ​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി അ​നു​മ​തി ന​ൽ​കി. ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ര​മേ​ശ്വ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി, കെ.​എ​സ്‌.​സി.‌​എ, ആ​ർ‌.​സി.‌​ബി, അ​വ​രു​ടെ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഡി.‌​എ​ൻ‌.​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് അം​ഗീ​കാ​രം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു (ആ​ർ.​സി.​ബി) ടീ​മി​ന്‍റെ വി​ജ​യ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​ളു​ക​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് മാ​സ​ങ്ങ​ളാ​യി സ്റ്റേ​ഡി​യം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. ടി20 ​ലീ​ഗി​ന്‍റെ19ാം പ​തി​പ്പാ​ണ് മാ​ർ​ച്ച് 28 ന് ​ആ​രം​ഭി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു സ​ൺ​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും.

Tags:    
News Summary - IPL 2026 matches allowed at Chinnaswamy Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.